അക്രമികള്‍ക്കെതിരെ നടപടി വേണം: ബിജെപി

Friday 20 October 2017 2:04 pm IST

കുണ്ടറ: ചുവപ്പ്, ജിഹാദി ഭീകരതയ്‌ക്കെതിരെ കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷായാത്രയുടെ ജനമുന്നേത്തില്‍ വിറളിപിടിച്ച സിപിഎമ്മുകാര്‍ നാടുനീളെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം നടത്തുകയാണെന്ന് ബിജെപി കുണ്ടറ മണ്ഡലം കമ്മിറ്റി. ഇതിനെതിരെ പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ പോലീസ് നോക്ക് കുത്തിയെപോലെ നില്‍ക്കുകയാണ്. ജനരക്ഷായാത്രയില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന ബിജെപി പ്രവര്‍ത്തകരെ തടഞ്ഞുനിര്‍ത്തി സ്ത്രീകളടക്കമുള്ളവരെ ഗുരുതരമായി മര്‍ദിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യോഗം ശക്തമായി പ്രതിഷേധിച്ചു. സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറിയടക്കമുള്ളവരുടെയും അറിയപ്പെടുന്ന പ്രാദേശിക നേതാക്കളുടെയും സാന്നിധ്യത്തിലും മൗനാനുവാദത്തോടെയുമാണ് ഈ അക്രമം നടന്നത്. പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും പ്രവര്‍ത്തകരെ വാഹനങ്ങളില്‍നിന്നും ബലമായി പിടിച്ചിറക്കി മര്‍ദിക്കുകയുമായിരുന്നു. സംഭവ സ്ഥലത്തെത്തിയ പോലീസിനെ തടയുകയും അസഭ്യം വിളിക്കുകയും ചെയ്തു. സ്ഥലത്തെ സിപിഎം നേതാക്കളായ ഗോപീലാല്‍, രമേശന്‍, മാക്‌സണ്‍, ഡാര്‍വിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയത്. അക്രമികള്‍ക്കെതിരെ നടപടികള്‍ എടുക്കണം. കുറ്റക്കാരെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നും ബിജെപി യോഗം ആവശ്യപ്പെട്ടു. ബിജെപി മണ്ഡലം പ്രസിഡന്റ് നെടുമ്പന ശിവന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എന്‍. ചന്ദ്രമോഹനന്‍, നേതാക്കളായ ടി.സുനില്‍കുമാര്‍, ബാലചന്ദ്രന്‍പിള്ള അനിലാല്‍, ജോസുകുട്ടി പേരയം, വിജയന്‍ സക്കറിയ, ഉഷാകുമാരി, റെജി, വിനോദ് കുണ്ടറ, വിനോദ് പേരയം എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.