പ്രകോപനം ജനരക്ഷായാത്രയുടെ ജനപങ്കാളിത്തം സിപിഎം കലി അടങ്ങുന്നില്ല

Friday 20 October 2017 2:05 pm IST

കുണ്ടറ: ജനരക്ഷായാത്രയുടെ വിജയത്തില്‍ വിറളിപിടിച്ച സിപിഎമ്മിന്റെ അക്രമങ്ങള്‍ക്ക് അറുതിയില്ല. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ യാത്രയുടെ ഭാഗമായും അല്ലാതെയും സ്ഥാപിച്ചിരുന്ന ബോര്‍ഡുകളും പോസ്റ്ററുകളും കൊടിതോരണങ്ങളും വ്യാപകമായി നശിപ്പിക്കുകയാണ്. ഇതിനെതിരെ പൊലീസിന് തെളിവ് സഹിതം പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. അക്രമത്തിനും പോലീസ് കാണിക്കുന്ന നിഷ്‌ക്രിയത്വത്തിനുമെതിരെ പേരയത്ത് ഇന്നലെ ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ജനരക്ഷായാത്ര കഴിഞ്ഞ് മടങ്ങിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ പേരയത്ത് സിപിഎം നേതൃത്വം മാരകമായി ആക്രമിച്ചിരുന്നു. തലയ്ക്ക് ആഴത്തില്‍ മുറിവേറ്റ ശൂരനാട് ആനയടി പാഞ്ചജന്യത്തില്‍ ശ്രീകുമാര്‍, അനൂപ്, ഇന്ദുചൂഡന്‍, വിഷ്ണു എന്നിവര്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. നിരവധി വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. ഇത്രയേറെ അക്രമങ്ങള്‍ ഉണ്ടായിട്ടും പോലീസ് നിസ്സംഗത പാലിക്കുകയാണ്. അക്രമം നടത്തിയവരുടെ പേര് സഹിതം പരാതി നല്‍കിയിട്ടും പോലീസ് നടപടിഎടുക്കുന്നില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് ചൂണ്ടിക്കാട്ടി. തൃക്കോവില്‍വട്ടം പഞ്ചായത്തില്‍ മുഖത്തല ഗ്രാമോദ്ധാരണ ട്രസ്റ്റ് ഭരണസമിതി തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്-യുഡിഎഫ് പാര്‍ട്ടികളുടെ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകളും ഫ്‌ളക്‌സുകളും മാത്രം തെരഞ്ഞുപിടിച്ചുനശിപ്പിക്കുന്നതായാണ് പരാതി. മുഖത്തല കല്ലുവെട്ടാംകുഴിഭാഗത്തുള്ള മുക്കാഞ്ഞിരത്തുകാവിലെയും മുരാരിമുക്കിലെയും കൊടിയും നശിപ്പിച്ചു റോഡില്‍ വലിച്ചെറിഞ്ഞു. കഴിഞ്ഞയാഴ്ച വെള്ളിമണില്‍ ജാഥ നടത്തുകയായിരുന്ന സിപിഎം പ്രവര്‍ത്തകര്‍ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു ഓട്ടോറിക്ഷകള്‍ നശിപ്പിക്കുകയും അതിനെ ചോദ്യം ചെയ്ത തൊഴിലാളികളെ മര്‍ദിക്കുകയും ചെയ്തു. അതിനെതിരെ ബിജെപി അവിടെ ഹര്‍ത്താലാചരിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.