കുണ്ടറ: കൊടുവിള-കല്ലട റോഡില്‍ പരിച്ചേരി പാലം ഭാഗത്ത് ജില്ലാ പഞ്ചായത്തിന്റെ അശാസ്ത്രീയമായ റോഡ് പുനരുദ്ധാരണം മൂലം ഉണ്ടായ വെള്ളക്കെട്ടിന് താത്കാലികമായി പരിഹാരമായി. തോട് നികത്തി റോഡ് നിര്‍മ്മിച്ചപ്പോള്‍ പകരം വശങ്ങളിലായി ഓട നിര്മ്മിക്കാഞ്ഞതുമൂലമാണ് വെള്ളക്കെട്ട് സൃഷ്ടിക്കപ്പെട്ടത്. ഇവിടെ കഴിഞ്ഞ ദിവസം താത്കാലികമായി ഓട നിര്‍മ്മിക്കുകയും റോഡ് ഉയര്‍ത്തി മെറ്റല്‍ പാകുകയും ചെയ്തു. താമസിയാതെ ഓട കോണ്‍ക്രീറ്റ് ചെയ്യും. യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സമീപത്തെ കശുവണ്ടി ഫാക്ടറിയിലെ നൂറോളം സ്ത്രീ തൊഴിലാളികളുടെയും ദുരവസ്ഥയ്ക്ക് ഇതോടെ പരിഹാരമായിരിക്കുകയാണ്. കഴിഞ്ഞ മാസം ജന്മഭൂമി ഇത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകരും പൊതുജനങ്ങളും പ്രതിഷേധിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: