മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് മികച്ച വിജയം

Friday 20 October 2017 2:12 pm IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന എന്‍ഡോക്രൈന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ 47-ാമത് ദേശീയ കോണ്‍ഫറന്‍സില്‍ മെഡിക്കല്‍ കോളേജിലെ എന്‍ഡോക്രൈനോളജി വിഭാഗത്തിലെ യുവ ഡോക്ടര്‍മാര്‍ക്ക് മികച്ച വിജയം. ഡിഎം എന്‍ഡോക്രൈനോളജി വിദ്യാര്‍ഥികളായ ഡോ നന്ദിനി പ്രസാദ്, ഡോ ജീന സൂസന്‍ ജോര്‍ജ് എന്നിവരാണ് വിജയം നേടിയത്. 200 ലധികം പേര്‍ പങ്കെടുത്ത ഗവേഷണ പോസ്റ്റര്‍ പ്രെസന്റേഷനില്‍ തൈറോയിഡ് വിഭാഗത്തില്‍ ഒന്നാംസ്ഥാനവും അഡ്രീനല്‍ വിഭാഗത്തില്‍ രണ്ടാംസ്ഥാനവുമാണ് ഇവര്‍ നേടിയത്. മെഡിക്കല്‍ കോളേജ് എന്‍ഡോക്രൈനോളജി വിഭാഗവും ട്രിവാന്‍ഡ്രം എന്‍ഡോക്രൈന്‍ അസോസിയേറ്റ്‌സും സംയുക്തമായാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. പ്രമേഹം, തൈറോയിഡ്, മറ്റ് ഹോര്‍മോണ്‍ സംബന്ധ രോഗങ്ങളുടെയും നൂതനമായ ചികിത്സാരീതികള്‍ ചര്‍ച്ച ചെയ്തു. എന്‍ഡോക്രൈനോളജി വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിലെ 1500 ഓളം ഡോക്ടര്‍മാര്‍ പങ്കെടുത്തു. മെഡിക്കല്‍ കോളേജ് എന്‍ഡോക്രൈനോളജി വിഭാഗം മേധാവി പ്രൊഫ. പി.കെ. ജബ്ബാര്‍ കോണ്‍ഫറന്‍സിന്റെ ഓര്‍ഗനൈസിംഗ് ചെയര്‍മാനും ഡോ മാത്യു ജോണ്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും ഡോ തുഷാന്ദ് തോമസ്, ഡോ റ്റിറ്റു ഉമ്മന്‍, ഡോ അനീഷ് ഘോഷ് എന്നിവര്‍ സംഘാടകസമിതി അംഗങ്ങളുമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.