ബിജെപി മാര്‍ച്ചും ധര്‍ണയും

Friday 20 October 2017 2:15 pm IST

കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ ഭരണസ്തംഭനത്തിനും അഴിമതിക്കുമെതിരെ ബിജെപി പഞ്ചായത്ത് കമ്മറ്റി മാര്‍ച്ചും ധര്‍ണയും നടത്തി. ബിജെപി ദക്ഷിണമേഖല ഉപാധ്യക്ഷന്‍ തോട്ടയ്ക്കാട് ശശി ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച് പഞ്ചായത്തിനെ മുടിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 2005 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തില്‍ തെരുവുവിളക്ക് മെയിന്റന്‍സ്, തോളൂര്‍ മരംമുറി കേസ്, ആക്രി സാധനങ്ങള്‍ വിറ്റത്, പഞ്ചായത്ത് ക്യാബിന്‍ നിര്‍മാണം എന്നിവയിലെ അഴിമതി വിജിലന്‍സ് അനേ്വഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊതുജനങ്ങള്‍ക്ക് വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്നതിന് മാസങ്ങള്‍ കാലതാമസം വരുത്തുന്നതും ലൈഫ് പദ്ധതി അട്ടിമറിച്ചതും എസ്‌സി ഭവനഫണ്ട് നല്കാത്തതും കരാര്‍ തൊഴിലാളികള്‍ക്ക് തുക നല്കാത്തതും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് സജി പി. ഇലങ്കം അധ്യക്ഷത വഹിച്ചു. വര്‍ക്കല മണ്ഡലം പ്രസിഡന്റ് കരുനിലക്കോട് സുനില്‍കുമാര്‍, മണ്ഡലം വൈസ്പ്രസിഡന്റ് പൈവേലിക്കോണം ബിജു, പഞ്ചായത്ത് ജനറല്‍സെക്രട്ടറി രാജീവ് മുല്ലനല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. നേതാക്കളായ നാവായിക്കുളം അശോകന്‍, മുല്ലനല്ലൂര്‍ ശ്രീകുമാര്‍, ബിജു, സുകുമാരക്കുറുപ്പ്, നിസാം, ജലജ, മെമ്പര്‍മാരായ സുനിത, ദീപ എന്നിവര്‍ നേതൃത്വം നല്കി.