റെയില്‍വേ സ്‌റ്റേഷനുകളില്‍ സൈബര്‍ ആക്രമണ സാധ്യത

Friday 20 October 2017 4:53 pm IST

ചെന്നൈ: റെയില്‍വേ സ്‌റ്റേഷനുകളിലെയും വിമാനത്താവളങ്ങളിലെയും പൊതു ഇന്റര്‍നെറ്റ് സംവിധാനത്തില്‍ സൈബര്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീം ആണ് മുന്നറിയിപ്പ് നല്‍കുന്നത്. പൊതു വൈ ഫൈക്കാണ് ആക്രമണ സാധ്യത കൂടുതല്‍. ഇങ്ങനെ ക്രഡിറ്റ് കാര്‍ഡ് നമ്പര്‍, പാസ്‌വേര്‍ഡുകള്‍, സന്ദേശങ്ങള്‍, ഇ മെയിലുകള്‍ എന്നിവ ചോര്‍ത്താനാണ് സാധ്യത. അതിനാല്‍ പൊതു വൈ ഫൈ സംവിധാനം ഉപയോഗിക്കുന്നത് കുറയ്ക്കണം. റസ്‌പോണ്‍സ് ടീം പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.