ദല്‍ഹിയില്‍ മലയാളി നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി

Friday 20 October 2017 5:38 pm IST

ന്യൂദല്‍ഹി: ദല്‍ഹിയില്‍ മലയാളി നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശിനിയായ അനിത ജോസഫിനെയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദല്‍ഹിയിലെ എയിംസ് ആശുപത്രിയിലെ ജീവനക്കാരിയാണ് അനിത. അനിതയുടേത് ആത്മഹത്യയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതുന്നതായും പോലീസ് വ്യക്തമാക്കി. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്നാണ് വിവരം.