ആലപ്പുഴ: കോണ്‍ഗ്രസുമായി കൂട്ടുകൂടാന്‍ സിപിഎം തയ്യാറാകണമെന്ന് കേരള മുസ്ലീം ജമാ അത്ത് കൗണ്‍സില്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസുമായുള്ള സിപിഎം കൂട്ടുകെട്ട് രാജ്യത്തിന്റെ നിലനില്പിന് ആവശ്യമാണെന്ന് ചെയര്മാന് എ. പൂക്കുഞ്ഞ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
സിപിഎം ജനറല്‍ സെക്രട്ടറിയെ പശ്ചിമബംഗാളില്‍ നിന്ന് കോണ്‍ഗ്രസിന്റെ പിന്തുണയോടെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ തയ്യാറായപ്പോള്‍ അതിനെ തകിടം മറിച്ച സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ നിലപാട് ചരിത്രപരമായ വിഡ്ഢിത്തമാണ്. കേരളത്തിലും ഫാസിസ്റ്റ് ശക്തികള്‍ വളരുന്നത് തിരിച്ചറിയാന്‍ തയ്യാറാകണമന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: