സിപിഎമ്മിന്റെ സമീപകാലത്തെ ചൈനീസ് അനുകൂല നിലപാടുകള്‍

Friday 20 October 2017 7:34 pm IST

1. ദോക്‌ലാം ദോക്‌ലാമിലെ ചൈനയുടെ റോഡ് നിര്‍മ്മാണത്തില്‍ ഇന്ത്യ ഇടപെടരുത്. ഭൂട്ടാന്‍ ചൈനയുമായി ചര്‍ച്ച നടത്തി പരിഹാരം കാണണം. ചൈനയുമായുള്ള ബന്ധം വഷളാക്കാനാണ് അമേരിക്കയുമായി ഇന്ത്യ നയതന്ത്രബന്ധം ശക്തമാക്കുന്നത്. ബെല്‍റ്റ് ആന്റ് റോഡ് ഇനീഷ്യേറ്റീവ്, ദലൈലാമ വിഷയത്തിലടക്കം ഇന്ത്യ ചൈനയെ അനാവശ്യമായി പ്രകോപിപ്പിക്കുന്നു. (പീപ്പിള്‍സ് ഡമോക്രസി-ജൂലൈ 12, 2017) 2. ബെല്‍റ്റ് റോഡ് പദ്ധതി ചൈനയുടെ വണ്‍ റോഡ് വണ്‍ ബെല്‍റ്റ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകണം. (പീപ്പിള്‍സ് ഡമോക്രസി-മെയ് 21, 2017). പദ്ധതിയുടെ ഭാഗമായി ഇന്ത്യയുടെ ഭാഗമായ, പാക്കിസ്ഥാന്‍ കയ്യടക്കി വെച്ചിരിക്കുന്ന ഗില്‍ജിത്തിലൂടെ സാമ്പത്തിക ഇടനാഴിയും ചൈനയും പാക്കിസ്ഥാനും ചേര്‍ന്ന് നിര്‍മ്മിക്കുന്നുണ്ട്. ഇന്ത്യ ഈ പദ്ധതിക്ക് എതിരാണ്. ഗില്‍ജിത്തിനെ ഇന്ത്യ ഇന്ത്യയുടേതെന്ന് അവകാശപ്പെടുന്ന പ്രദേശം എന്നാണ് മുഖപത്രം വിശേഷിപ്പിക്കുന്നത്. ചൈനയുടെ സാമ്പത്തിക സൈനിക താല്‍പര്യമാണ് വണ്‍ റോഡ് വണ്‍ ബെല്‍റ്റ് പദ്ധതിക്ക് പിന്നിലുള്ളത്. ഇന്ത്യയുടെ പശ്ചിമ ഭാഗത്ത് ചൈനീസ് സൈന്യത്തിന്റെ കടന്നുവരവിന് സാമ്പത്തിക ഇടനാഴി വഴിവെക്കും. 3. ചൈനയിലെ ബ്രിക്‌സ് തൊഴിലാളി സമ്മേളനം ചൈനീസ് തലസ്ഥാനമായ ബീജിങ്ങില്‍ ജൂലൈയില്‍ നടന്ന ബ്രിക്‌സ് രാജ്യങ്ങളിലെ തൊഴിലാളി സംഘടനകളുടെയും തൊഴില്‍ മന്ത്രിമാരുടെയും സമ്മേളനത്തില്‍ സിഐടിയു ഉള്‍പ്പെടെയുള്ള ഇടത് പ്രതിനിധികള്‍ ചൈനയെ പിന്തുണച്ച് സംസാരിച്ചു. വണ്‍ റോഡ് വണ്‍ ബെല്‍റ്റ് പദ്ധതി സംബന്ധിച്ച് ഇന്ത്യയുടെ നിലപാടിന് വിരുദ്ധമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തി. 4. മലബാര്‍ നാവികാഭ്യാസം അമേരിക്കയുടെ താല്‍പര്യം സംരക്ഷിക്കുന്നതിന്. ചൈനക്കെതിരായ അമേരിക്കയുടെ പൂര്‍ണ സൈനിക സഖ്യകക്ഷിയായി ഇന്ത്യ മാറി. (പീപ്പിള്‍സ് ഡമോക്രസി-ജൂലൈ 19, 2017).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.