എംഫോണ്‍ 7എസ് ലൗഞ്ചിങ് ബാംഗ്ലൂരില്‍

Friday 20 October 2017 7:41 pm IST

ഒരു പുതിയ വിപണിയിലേക്ക് പ്രവേശിക്കുമ്പോള്‍ അത് ഏറ്റവും മികച്ച ഒരു പുതിയ മോഡലോടുകൂടിയാവണം എന്ന് എംഫോണിന്റെ തീരുമാനത്തിന്റെ ഭാഗമായിട്ടാണ്, സ്വന്തമായി വികസിപ്പിച്ചെടുത്ത എംയു ഒ എസ് ഇന്റര്‍ഫേസുമായി എംഫോണിന്റെ ഫ്‌ലാഗ്ഷിപ് മോഡലായ എംഫോണ്‍ 7എസ് അവതരിക്കുന്നത്. 5.5 ഇഞ്ച് അമോലെഡ് അള്‍ട്രാ എച്ച് ഡി ഡിസ്‌പ്ലൈ, 8 ജിബി റാം, 2.5 ജിഗാ ഹെട്‌സ് ഡെകാകോര്‍ പ്രോസസ്സര്‍, 16 + 16 എം പി ഡ്യൂവല്‍ റിയര്‍ കാമറ, 13 എം പി ഫ്രണ്ട് ക്യാമറ. 32, 64, 128, 256 ജിബി സ്‌റ്റോറേജ് കപ്പാസിറ്റി തുടങ്ങിയ സവിശേഷതകള് ഉള്ള സൂപ്പര്‍ പെര്‍ഫോമന്‍സ് സ്മാര്‍ട്ട് ഫോണ്‍ വേരിയന്റ് മുതല്‍ 5.5 ഇഞ്ച് എച്ച് ഡി ഡിസ്‌പ്ലൈ, 3 ജിബി റാം, 1.5 ജിഗാ ഹെട്‌സ് ക്വാഡ്‌കോര്‍ പ്രോസസ്സര്‍, 13 + 5 എം പി ഡ്യൂവല്‍ റിയര്‍ കാമറ, 8 എം പി ഫ്രണ്ട് കാമറ. 32 ജിബി സ്‌റ്റോറേജ് കപ്പാസിറ്റിയുള്ള ബജറ്റ് വേരിയന്റ് വരെയുള്ള നാല് വ്യത്യസ്ത വേരിയന്റിലാണ് എംഫോണിന്റെ 7എസ് സീരീസ് വിപണിയില്‍ അവതരിപ്പിക്കുന്നത്. പേരിലുള്ള 7ട (ഏഴു എസുകള്‍) ഫോണിന്റെ പ്രത്യേകതകളെ സൂചിപ്പിക്കുന്നതാണ്. ത്രസിപ്പിക്കുന്ന (സ്റ്റണ്ണിംഗ് ലുക്ക്), ഉറപ്പുള്ള സോളിഡ് മെറ്റല്‍ ബോഡി, മനോഹരമായ സ്റ്റൈലിഷ്‌കളര്‍, വേഗതയുള്ള സ്പീഡ് പ്രൊസസര്‍, ഏറ്റവും കനം കുറഞ്ഞ സ്ലിമ്മിസ്റ്റ്, സമര്‍ത്ഥമായ സ്മാര്‍ട്ടസ്റ്റ് ഗസ്റ്റസ്, സുരക്ഷയോടുകൂടിയ സെക്വേഡ് ആക്‌സസ്, സ്മാര്‍ട്ട് ഫോണ്‍ എന്ന് എംഫോണ്‍ 7എസിനെ ചുരുക്കത്തില്‍ വിശേഷിപ്പിക്കാം. ഹൈബ്രിഡ് 4ജി വോള്‍ട്ട് ഡയല്‍ സിം സ്ലോട്ട്, മികച്ച ഡാറ്റ എന്‍ക്രിപ്ഷന്‍, അള്‍ട്രാ ഫാസ്റ്റ് (0.1 എസ്) അണ്‍ലോക്ക്, ഹെട്രോജീനിയസ് മള്‍ട്ടി ടാസ്‌കിങ് എന്നി സവിഷേശതകളുള്ള എംഫോണ്‍ 7എസ് മാറ്റ് ആന്‍ഡ് ഗ്ലോസി ഫിനിഷിങ്ങിലുള്ള സ്മാര്‍ട്ട് റെഡ്, ബ്ലാക്ക്, ഗോള്‍ഡ്, സില്‍വര്‍, റോസ് ഗോള്‍ഡ് തുടങ്ങിയ 5 വ്യത്യസ്ത നിറങ്ങളിലാണ് ലഭ്യമാണ്. ഒക്ടോബര്‍ 21ന് ബാംഗ്ലൂര്‍ പാലസ് ഗ്രൗണ്ടില്‍ (വൈറ്റ് പെറ്റല്‍സ്) വെച്ച് നടക്കുന്ന ചടങ്ങിലാണ് എംഫോണ്‍ 7എസ് വിപണിയിലേക്ക് അവതരിപ്പിക്കുന്നത്. നിരവധി സാമൂഹ്യ, രാഷ്ട്രീയ ബിസിനസ് മേഖലയിലുള്ള പ്രമുഖരടങ്ങുന്ന ചടങ്ങില്‍ പ്രശസ്ത ബോളിവുഡ് പിന്നണി ഗായികയും പെര്‍ഫോമറുമായ ശ്രദ്ധ പണ്ഡിറ്റ് ഒരുക്കുന്ന സംഗീത നിശ അടക്കം നിരവധി വര്‍ണ്ണശബളമായ പരിപാടികളാണ് അണിചേര്‍ത്തിട്ടുള്ളത്. പ്രവേശനം സൗജന്യമാണ്. മുന്‍ നിര സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകളുടെ നിലവാരത്തില്‍ അതിന്റെ നാലിലൊന്നു വിലയില്‍ പുറത്തിറങ്ങുന്ന എംഫോണ്‍ 7എസ് ടെക് ലോകം വളരെ ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.