ചേര്‍ത്തല: കെഎസ്ആര്‍ടിസി ബസ് സര്‍വീസ് മുടക്കം പതിവായി. ദുരിതം പേറി യാത്രക്കാര്‍. പ്രക്ഷോഭത്തിനൊരുങ്ങി ബിഡിജെഎസ്. ചേര്‍ത്തല വയലാര്‍ ഏട്ടുപുരയ്ക്കല് റൂട്ടിലാണ് യാത്രാക്ലേശം രൂക്ഷമായത്. ദിവസം മുന്ന് ട്രിപ്പുകളാണ് ഉണ്ടായിരുന്നത്. പിന്നീട് രാവിലയും വൈകിട്ടുമായി സര്‍വീസ് ചുരങ്ങി. ചില ദിവസങ്ങളില്‍ ഒരുനേരം മാത്രമാണ് സര്‍വീസ് നടത്തുന്നതെന്നാണ് യാത്രക്കാരുടെ പരാതി. ഒളതല, എട്ടുപുരയ്ക്കല്‍, വയലാര്‍ എന്നീ പ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്ക് നഗരത്തിലേക്ക് എത്താനുള്ള എളുപ്പ മാര്‍ഗമാണ് ബസ് സര്‍വീസ്. ചേര്‍ത്തല എട്ടുപുരയ്ക്കല്‍ എന്ന പേരിലാണ് സര്‍വീസ് നടത്തുന്നതെങ്കിലും ബസ് എട്ടുപുരയ്ക്കലിന് ഒരു കിലോമീറ്റര്‍ മുന്‍പേ സര്‍വീസ് അവസാനിപ്പിക്കുന്നതായാണ് യാത്രക്കാര്‍ ഉയര്‍ത്തുന്ന വിമര്‍ശനം. വെള്ളത്താല്‍ ചുറ്റപ്പെട്ട മേഖലയോടുള്ള അധികാരികളുടെ അവഗണനയ്ക്കെതിരെ പ്രക്ഷോഭം നടത്തുവാന്‍ ബിഡിജെഎസ് വയലാര്‍ പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചു. പ്രസിഡന്റ് വിനോദ് കോയിക്കല്‍ അദ്ധ്യക്ഷനായി. ചുപ്രത്ത് പ്രകാശന്, ബാബുവട്ടത്തറ, മനോജ് പുതുമന എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: