ആലപ്പുഴ: ജില്ലയില്‍ 2,46,535 കുട്ടികള്‍ക്ക് മീസില്‍സ്-റൂബെല്ല പ്രതിരോധ കുത്തിവയ്പ് നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഒക്ടോബര്‍ മൂന്നിന് ആരംഭിച്ച കുത്തിവയ്പ്പ് കാമ്പയിന് സ്കൂളുകളിലും അങ്കണവാടികളിലും തുടരുകയാണ്. സ്കൂളുകളില്‍ കുത്തിവയ്പ് ലഭിക്കാത്തവര്‍ക്ക് ആശുപത്രികളില്‍ സൗകര്യം ഒരുക്കും. ഇത് സംബന്ധിച്ച ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 23ന് രാവിലെ 10.30ന് ജില്ലാതല ടാസ്ക്ഫോഴ്സ് യോഗം ജില്ലാ കളക്ടര്‍ ടി.വി. അനുപമയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: