സിപിഎം താഴേക്ക്, സമ്പത്ത് മുകളിലേക്ക്

Friday 20 October 2017 7:59 pm IST

ന്യൂദല്‍ഹി: പടവലങ്ങ പോലെ താഴേക്ക് വളരുമ്പോഴും സിപിഎമ്മിന്റെ ആസ്തിയില്‍ വന്‍ കുതിപ്പെന്ന് കണക്കുകള്‍. ബംഗാളില്‍ ഭരണം നഷ്ടപ്പെട്ടിട്ടും കഴിഞ്ഞ 11 വര്‍ഷത്തിനിടെ പാര്‍ട്ടിയുടെ സമ്പത്തില്‍ നാനൂറ് ശതമാനത്തിലേറെ വര്‍ദ്ധനവുണ്ടായി. 2004-05 സാമ്പത്തിക വര്‍ഷം 90.55 കോടി രൂപയായിരുന്നു സിപിഎമ്മിന്റെ ആസ്തി. 2005-06 സാമ്പത്തിക വര്‍ഷം ഇത് 437.78 കോടി രൂപയായി ഉയര്‍ന്നു. കേരളത്തിലും ത്രിപുരയിലും മാത്രമാണ് സിപിഎമ്മിന് സ്വാധീനമുള്ളത്. പാര്‍ട്ടിക്ക് സ്വാധീനം കുറയുമ്പോള്‍ ഫണ്ട് വര്‍ദ്ധിക്കുന്നതെങ്ങനെയന്നത് ദുരൂഹമാണ്. സന്നദ്ധ സംഘടനയായ അസോസിയേഷന്‍ ഓഫ് ഡമോക്രാറ്റിക് റിഫോംസ് ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കേന്ദ്രം ഭരിക്കുന്ന ബിജെപിയാണ് പട്ടികയില്‍ മുന്നില്‍. അടുത്തിടെ ബിജെപി രാജ്യമൊട്ടാകെ സ്വാധീനം വര്‍ദ്ധിപ്പിച്ചത് സമ്പത്തിലും പ്രതിഫലിക്കുന്നുണ്ട്. 893.88 കോടി രൂപയാണ് ബിജെപിയുടെ ആസ്തി. 2004-05ല്‍ ഇത് 122.93 കോടി രൂപയായിരുന്നു. കോണ്‍ഗ്രസ്സിന്റെത് 167.35 കോടി രൂപയില്‍നിന്ന് 758.79 കോടി രൂപയായും ഉയര്‍ന്നു. ബിഎസ്പിക്ക് 559.01 കോടി രൂപയുടെയും തൃണമൂല്‍ കോണ്‍ഗ്രസ്സിന് 44.99 കോടി രൂപയുടെയും ആസ്തിയുണ്ട്. നേരത്തെ ഇത് യഥാക്രമം 43.09 കോടി രൂപയും 00.25 കോടി രൂപയും ആയിരുന്നു. തൃണമൂലിന് ബംഗാളില്‍ മാത്രമാണ് ഭരണമോ സ്വാധീനമോ ഉള്ളത്. വര്‍ഷങ്ങളായി യുപിയില്‍ തിരിച്ചടി നേരിടുന്ന ബിഎസ്പിയുടെ ആസ്തി വളര്‍ച്ചയും സിപിഎമ്മിനെപ്പോലെ സംശയാസ്പദമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.