റേഷന്‍കാര്‍ഡ് വിതരണം

Friday 20 October 2017 8:44 pm IST

കാസര്‍കോട്: കാസര്‍കോട് താലൂക്കിലുള്ള റേഷന്‍കടകളുടെ പുതുക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം താഴെ പറയുന്ന തീയ്യതികളില്‍ രാവിലെ 10 മണി മുതല്‍ അതാത് റേഷന്‍കടയുടെ പരിസരത്ത് നടത്തും. പ്രസ്തുത കടയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കാര്‍ഡ് ഉടമകളോ, കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള അംഗങ്ങളോ പഴയ റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ രേഖകള്‍ റേഷന്‍ കാര്‍ഡിന്റെ വില ( എ എ വൈ) മുന്‍ഗണനാ കാര്‍ഡുകള്‍ക്ക് 50 രൂപയും, പൊതുവിഭാഗം, പൊതുവിഭാഗം സബ്‌സിഡി കാര്‍ഡുകള്‍ക്ക് 100 രൂപ) എന്നിവ സഹിതം വൈകുന്നേരം നാല് മണിക്കകം കൈപ്പറ്റാം. വിതരണത്തിന് ലഭ്യമല്ലാത്ത കാര്‍ഡുകളുടെ പട്ടിക റേഷന്‍കടകളില്‍ ലഭ്യമാണ്. വിതരണം ചെയ്ത കാര്‍ഡുകളുടെ തിരുത്തലുകള്‍ പിന്നീട് മാത്രമേ സ്വീകരിക്കുകയുള്ളൂ. 23 ന് ബദിയടുക്ക പഞ്ചായത്തിലെ നീര്‍ച്ചാല്‍ (47, 48) മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ ഉജിരെക്കരെ (156), മയില്‍പ്പാറ (138), ചൗക്കി (61), 24 ന് മധൂര്‍ പഞ്ചായത്തിലെ ഉളിയത്തടുക്ക (192), മധൂര്‍ (57), കൂട്‌ലു (63), കുത്ത്യാല (116), കാസര്‍കോട് നഗരസഭയിലെ മാര്‍ക്കറ്റ് റോഡ് (75), 25 ന് കാസര്‍കോട് നഗരസഭയിലെ കറന്തക്കാട് (65), (64), വിദ്യാനഗര്‍ (132), നുള്ളിപ്പാടി (78), ചൂരി (141), 26 ന് കാസര്‍കോട് നഗരസഭയിലെ തളങ്കര (71), തെരുവത്ത് (73), കാസിലെയ്ന്‍ (123), മാലിക്ദിനാര്‍ (70), ചെമ്മനാട് പഞ്ചായത്തിലെ ചെമ്മനാട് (108), കപ്പണയടുക്കം (189), 27 ന് കാസര്‍കോട് നഗരസഭയിലെ ആനബാഗിലു (76), ഫോര്‍ട്ട് റോഡ് (74,72), എസ് ബി ടി റോഡ് (68), നെല്ലിക്കുന്ന് (66), (67), 28 ന് ചെമ്മനാട് പഞ്ചായത്തിലെ ബേനൂര്‍ (107), ചെമ്പരിക്ക (134), കീഴൂര്‍ (111), മേല്‍പ്പറമ്പ (112), (113), കളനാട് (114), പരവനടുക്കം (110) എന്നീ റേഷന്‍ കടകളിലാണ് കാര്‍ഡ് വിതരണം ചെയ്യുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.