കണ്ണൂര്‍: അന്യസംസ്ഥാന തൊഴിലാളികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയെക്കുറിച്ച് ശില്‍പ്പശാല സംഘടിപ്പിച്ചു. കേരള സര്‍ക്കാറിന്റെ തൊഴിലും നൈപുണ്യവും വകുപ്പും കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്സും സംയുക്തമായാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്. ഉത്തരമേഖലാ റീജിയണല്‍ ജോയന്റ് ലേബര്‍ കമ്മീഷണര്‍ കെ.എം.സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ചേമ്പര്‍ പ്രസിഡണ്ട് കെ.ത്രിവിക്രമന്‍ അധ്യക്ഷത വഹിച്ചു. കേരളത്തില്‍ ജോലി ചെയ്തുവരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആവാസിന്റെ വിശദാംശങ്ങള്‍ അവതരിപ്പിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍ ബേബി കാസ്ട്രോ ആമുഖഭാഷണം നടത്തി. സനല്‍ നമ്പ്യാര്‍, കെ.എം.സിജുല, ടി.സി.വി.രഞ്ജിത്ത് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ സി.സി.രാമചന്ദ്രന് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: