മണിമല: കോത്തലപ്പടി-കുളത്തുങ്കല്‍-മണിമല റോഡിലെ യാത്രാദുരിതം പരിഹരിക്കാന്‍ അധികൃതര്‍ നടപടികള്‍ സ്വീകരിക്കുന്നില്ല. കങ്ങഴ,വാഴൂര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ റോഡില്‍നിന്ന് തിരിഞ്ഞ് കുളത്തുങ്കല്‍-ചുവട്ടടിപ്പാറ വഴി മണിമലയിലെത്തുന്ന റോഡിലാണ് അപകടക്കെണിയായി റോഡു തകര്‍ന്നിട്ടുള്ളത്.
ടാക്സി വാഹനങ്ങളോ ഇരു ചക്രവാഹനങ്ങളോ റോഡിലൂടെ പോകാത്ത അവസ്ഥയാണ്. റോഡില്‍ കുഴി രൂപപ്പെട്ട ഭാഗത്ത് നാട്ടുകാര്‍ മണ്ണിട്ടു നികത്തിയെങ്കിലും മഴയത്ത് ഇവ ഒലിച്ചുപോകുന്നതോടെ വീണ്ടും പഴയ അവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: