ചാമക്കാല്‍ വിശുദ്ധ യൂദാ തദേവൂസിന്റെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ തിരുനാള്‍ തുടങ്ങി

Friday 20 October 2017 10:12 pm IST

പയ്യാവൂര്‍: ചാമക്കാല്‍ (മുത്താറിക്കുളം)വിശുദ്ധ യൂദാ തദേവൂസ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ യൂദാ തദേവൂസിന്റ തിരുനാള്‍ ആഘോഷത്തിനും നൊവേന സമര്‍പ്പണത്തിനും പൈസക്കരി ദേവമാതാ ഫൊറോന ദേവാലയ വികാരി റവ.ഡോ.ജോസ് വെട്ടിക്കല്‍ കൊടിയേറ്റിയതോടെ തുടക്കമായി. തുടര്‍ന്ന് നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ.അബ്രാഹം ഞാമത്തോലില്‍ കാര്‍മ്മികത്വം വഹിച്ചു. ആഘോഷങ്ങള്‍ 29ന് സമാപിക്കും. ഇന്ന് മുതല്‍ 28 വരെ ഉച്ച കഴിഞ്ഞ് 3.30. മുതല്‍ സടക്കുന്ന ജപമാല, വചന സന്ദേശം, നൊവേന എന്നിവയ്ക്ക് ഫാ.പീറ്റര്‍ കൊച്ചു വീട്ടില്‍, ഫാ. ഷിനു കാഞ്ചിക്കുഴി, ഫാ.ജോസഫ് നിരപ്പേല്‍, ഫാ.സണ്ണി പുന്നൂര്, ഫാ.ഷെറിന്‍ പ്രവര്‍ത്തൂം മലയില്‍ ,ഫാ.ജോം കരിംകണ്ടത്തില്‍, ഫാ.തോമസ് വടക്കേമുളഞ്ഞി നാല്‍, റവ.ഡോ.അലക്‌സ് താരാമംഗലം എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. 28ന് വൈകീട്ട് ഏഴിന് മുത്താറിക്കുളം പന്തലിലേക്ക് പ്രദക്ഷിണം തുടര്‍ന്ന് പാച്ചോര്‍ നേര്‍ച്ച.29 ന് രാവിലെ 10ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് റവ.ഡോ.തോമസ് തെങ്ങുംപള്ളില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് ലദീഞ്ഞ്, പ്രദക്ഷിണം, സമാപന ആശീര്‍വ്വാദം. എന്നിന നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.