കൊച്ചി: സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈനാ സന്ദര്‍ശനം രാജ്യതാത്പര്യത്തിന് എതിരായതിനാലാണ് അനുമതി നിഷേധിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍. വിവരാവകാശ പ്രവര്ത്തകന് അഡ്വ.ഡി.ബി.ബിനു നല്കിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
അതാത് സമയത്തെ ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ മാനംകൂടി കണക്കിലെടുത്താണ് വിദേശകാര്യമന്ത്രാലയവും അതുമായി ബന്ധപ്പെട്ട മറ്റ് വകുപ്പുകളും ഇത്തരം അപേക്ഷകളില്‍ തീരുമാനം എടുക്കുന്നത്. അപേക്ഷ പരിഗണിക്കുന്ന സമയം ഒരു മന്ത്രി ചൈന സന്ദര്‍ശിക്കുന്നത് രാജ്യതാത്പര്യത്തിന് അനുയോജ്യമല്ലായിരുന്നു എന്നാണ് വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.
സെപ്തംബര്‍ 11 മുതല്‍ 16 വരെ ചൈനയില്‍ നടന്ന 22-ാമത് യുണൈറ്റഡ് നാഷന്‍സ് വേള്‍ഡ് ടൂറിസം ഓര്ഗനൈസേഷന് ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനുള്ള അനുമതിതേടിയാണ് കടകംപള്ളി സുരേന്ദ്രന് കേന്ദ്രസര്‍ക്കാരിന് അപേക്ഷ നല്‍കിയത്. ഈ സമയം ഭാരത അതിര്‍ത്തിയില്‍ ചൈനാ സൈന്യം നിലയുറപ്പിച്ചതിനെക്കുറിച്ചുള്ള ഗൗരവമായ ചര്‍ച്ചകള്‍ നടക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: