കോളേജിലയച്ചത് പഠിക്കാനോ രാഷ്ട്രീയത്തിനോ? ഹൈക്കോടതി

Friday 20 October 2017 11:20 pm IST

കൊച്ചി : പൊന്നാനി എംഇഎസ് കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനെ പഠിക്കാനാണോ അതോ രാഷ്ട്രീയ പ്രവര്‍ത്തനത്തിനാണോ കോളേജില്‍ അയക്കുന്നതെന്ന് വ്യക്തമാക്കി മാതാപിതാക്കള്‍ പ്രസ്താവന നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. പൊന്നാനി എംഇഎസ് കോളജ് വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. നവംബര്‍ ആറിന് ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ മാതാപിതാക്കള്‍ നേരിട്ട് ഹാജരാകാനും ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. പരാമര്‍ശങ്ങള്‍ നീക്കണമെന്നും തന്നെ കക്ഷിചേര്‍ത്ത നടപടി പുന: പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി കൂടിയായ ജിഷ്ണു സത്യവാങ്മൂലം നല്‍കി.