ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു

Saturday 21 October 2017 11:21 am IST

ലക്നൗ: ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ഉത്തര്‍പ്രദേശില്‍ വെടിയേറ്റു മരിച്ചു. രാജേഷ് മിശ്രയാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ഗാസിപ്പൂരില്‍ രാജേഷിന്‍റെ ഉമസ്ഥതയിലുള്ള കടയില്‍ വച്ചായിരുന്നു സംഭവം. ബൈക്കില്‍ എത്തിയ സംഘം രാജേഷിനു നേരെ നിറയൊഴിക്കുകയായിരുന്നു. ആക്രമണത്തില്‍ കടയിലുണ്ടായിരുന്നു രാജേഷിന്‍റെ സഹോദരനും ഗുരുതരമായി പരിക്കേറ്റു. ഗാസിയാപ്പൂരിലെ പ്രാദേശിക പത്രപ്രവര്‍ത്തകനായിരുന്നു രാജേഷ്.