വ. എല്‍പിഎസില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായുള്ള കായിക പരിശീലനം ആരംഭിച്ചു. എസ്എസ്എയില്‍ നിന്നും നിയമിച്ച കായിക അധ്യാപകരുടെ സഹായത്തോടെയാണ് പദ്ധതി ആരംഭിച്ചത്. ഓരോ ക്ലാസിലെയും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് മറ്റ് കുട്ടികളോടൊപ്പം കായിക പരിശീലനം നല്‍കും.
പ്രത്യേക കായിക പഠനക്രമം തയാറാക്കിയാണ് പരിശീലനം നടത്തുന്നത്. വിവിധതരം കളികള്‍, സ്പോര്‍ട്സ് വിഷയങ്ങള്‍ എന്നിവ കളി ഉപകരണങ്ങളുടെ സഹായത്തോടെ നടത്തുന്നു. എസ്എസ്എയിലെ അധ്യാപകരായ കാര്‍ത്തിക, ശ്രുതി എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.
സ്കൂള്‍ ഏറ്റെടുത്ത രോഗരഹിത ബാല്യം, പെന്‍ഷന്‍പദ്ധതി, പോഷകാഹാര വിതരണം, കലണ്ടര്‍ പ്രകാശനം എന്നിവ ശ്രദ്ധേയമായിരുന്നു. സാധാരണ കുട്ടികളോടൊപ്പം തന്നെ സജീവമായി പഠനപ്രവര്‍ത്തനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും പങ്കാളിയാക്കാനുള്ള ശ്രമത്തിലാണ് സ്കൂള്‍. പിടിഎയുടെ സഹകരണത്തോടെ വാര്‍ഷിക പദ്ധതിയിലും സമഗ്ര വിദ്യാലയ വികസന പദ്ധതിയിലും ഈ വിഭാഗം കുട്ടികള്‍ക്കായി പുതിയ പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: