തിരുവനന്തപുരം: ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിന്റെ 105-ാം ജന്മവാര്‍ഷികം കവടിയാര്‍ കൊട്ടാരവളപ്പിലുള്ള പഞ്ചവടിയില്‍ ആഘോഷിച്ചു. ശ്രീചിത്തിരതിരുനാള്‍ സ്മാരക സമിതിയുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. മുഖ്യ രക്ഷാധികാരി മൂലംതിരുനാള്‍ രാമവര്‍മ്മ ആഘോഷങ്ങളില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. അശ്വാരൂഢസേന, എന്‍സിസിയുടെ കര-നാവിക വിഭാഗങ്ങള്‍, സ്കൗട്ട് എന്നിവ ആഘോഷങ്ങള്‍ക്ക് പൊലിമയേകി. രാജകുടുംബാംഗങ്ങളായ അശ്വതി തിരുനാള്‍ , പൂയം തിരുനാള്‍, സി.ആര്. വര്‍മ്മ, ആദിത്യവര്‍മ്മ, ചിത്തിരതിരുനാള്‍ സ്മാരക സമിതി പ്രസിഡന്റ് പാലോട് രവി, എംഎല്‍എമാരായ ഒ.രാജഗോപാല്‍, കെ. മുരളീധരന്, വി.എസ്. ശിവകുമാര്‍, ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, അഡ്വ. അയ്യപ്പന്‍പിള്ള, തുടങ്ങിയവര്‍ സംബന്ധിച്ചു. പഞ്ചവടിയില്‍ പ്രതേ്യകം സജ്ജീകരിച്ച പന്തലില്‍ ശ്യാമളാ സാംബശിവന്റെ പുരാണ പാരായണവും ഡോ. ഓമനക്കുട്ടിയുടെ നേതൃത്വത്തില്‍ സംഗീതാര്‍ച്ചനയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: