കുടുംബശ്രീ സ്‌കൂളിന്റെ ഉദ്ഘാടനം ഇന്ന്

Saturday 21 October 2017 2:42 pm IST

തിരുവനന്തപുരം: കുടുംബശ്രീ അംഗങ്ങളുടെ ശാക്തീകരണത്തിനും തുടര്‍ പഠനത്തിനുമായി ആരംഭിക്കുന്ന കുടുംബശ്രീ സ്‌കൂളിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാവിലെ 11ന് വിളപ്പില്‍ ഗ്രാമപഞ്ചായത്തിലെ പുളിയറക്കോണം പെന്‍ബോള്‍ ഗ്രൗണ്ടില്‍ ചേരുന്ന പ്രത്യേക അയല്‍ക്കൂട്ട യോഗത്തില്‍ വെച്ചാണ് സ്‌കൂളിന്റെ ഉദ്ഘാടനം. കുടുംബശ്രീയുടെ പത്തൊന്‍പത് വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആദ്യമായിട്ടാണ് മുഴുവന്‍ കുടുംബശ്രീ അംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് പരിശീലന പരിപാടി നടത്തുന്നതെന്ന് കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ കെ.വി.പ്രമോദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2,77,175 ലക്ഷം അയല്‍കൂട്ടങ്ങളിലെ 43 ലക്ഷം അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഈ പരിപാടിയില്‍ പങ്കാളികളാകും. ഓരോ അയല്‍ക്കൂട്ടവും രണ്ടു മണിക്കൂര്‍ വീതമുള്ള ആറു ക്ലാസുകളില്‍ പങ്കെടുക്കണം. ഇന്ന് മുതല്‍ നവംബര്‍ 30വരെയുള്ള ആറു ആഴ്ചകളിലായിട്ടാണ് അയല്‍ക്കൂട്ടങ്ങളില്‍ ക്ലാസ് സംഘടിപ്പിക്കുക. 19,854 വാര്‍ഡുകളിലായി 1,19,124 വാര്‍ഡുതല വോളന്ററി അധ്യാപകരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇവരുടെ പരിശീലനം ജില്ലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.