വെള്ളറട: മണ്ണാംകോണത്ത് അമ്പാടി എന്ന സ്വകാര്യ ഫൈനാന്സില് രണ്ടുപവന്‍ മുക്കുപണ്ടം പണയം വച്ച് 20,000 രൂപ തട്ടിയെടുത്ത സംഘത്തിലെ ഒരാള്‍ പോലീസിന്റെ പിടിയിലായി. നെടുമങ്ങാട് വാളിയോട് കുഴിന്തരകോണം ഫാത്തിമ മന്‍സില്‍ അസിം (31) ആണ് ആര്യങ്കോട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 13ന് കാറില്‍ വന്ന് അസിമും കൂട്ടാളിയായ സ്വര്‍ണ പണിക്കാരന് കൃഷ്ണകുമാറും വ്യാജപേരില്‍ മുക്കുപണ്ടം പണയംവച്ച് രൂപ തട്ടിയെടുക്കുകയായിരുന്നു. ഇവര്‍ പോയ ശേഷം പരിശോധിച്ചപ്പോഴാണ് മുക്ക് പണ്ടം എന്ന് മനസിലായത്. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു. പ്രതികള്‍ സഞ്ചരിച്ച സ്ഥലങ്ങളിലെ സിസിറ്റിവിയുടെയും സൈബര്‍ സെല്ലിന്റെയും സഹായത്തിലാണ് ഇവരെ പിടികൂടിയത്. സംഘത്തിലുണ്ടായിരുന്ന കൃഷ്ണകുമാറിനു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: