പാക്കിസ്ഥാനുമായുള്ള ബന്ധത്തെ പ്രകീർത്തിച്ച് ചൈന

Saturday 21 October 2017 4:22 pm IST

ബെയ്ജിങ്: ചൈന പാക്കിസ്ഥാന്‍ ബന്ധത്തെ പുകഴ്ത്തി മുതിര്‍ന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ഗുവോ യെഷു. പാക്കിസ്ഥാനുമായുള്ള സൗഹൃദം തേന്‍ പോലെ മധുരിതവും കാരിരുമ്പു പോലെ കഠിനവുമാണെന്നു ഗുവോ യെഷു പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ ആഴത്തിലുള്ള സൗഹൃദമാണുള്ളത്. കാരിരുമ്പ് പോലെ കഠിനവും തേന്‍പോലെ മധുരിതവുമാണ് ആ ബന്ധം. ഗുവോ യെഷു പറയുന്നു. പാര്‍ട്ടി കോണ്‍ഗ്രസിനിടയില്‍ പാക്കിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനു മറുപടിയായാണ് ഗുവോ ഇത്തരത്തില്‍ പ്രതികരിച്ചത്. രാജ്യ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നതിനാല്‍ അയല്‍രാജ്യങ്ങളുമായുള്ള ഇടപാടുകള്‍ക്ക് തങ്ങള്‍ വരുംവര്‍ഷങ്ങളില്‍ ശ്രദ്ധ നല്‍കുമെന്നും നല്ല അയല്‍പക്കമില്ലെങ്കില്‍ രാജ്യത്തിന് സുരക്ഷ സാധ്യമാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.