ആധാര്‍ അക്കൗണ്ട് സംയോജനം നിര്‍ബന്ധം

Saturday 21 October 2017 6:58 pm IST

മുംബൈ: ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നത് നിര്‍ബന്ധമെന്ന് ആര്‍ബിഐ. ഇത് അനിവാര്യമല്ലെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെത്തുടര്‍ന്നാണ് വിശദീകരണം. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം ആധാറും അക്കൗണ്ടുകളും തമ്മില്‍ ബന്ധിപ്പിക്കണം. ഈ നിയമം ജൂലൈയില്‍ പ്രാബല്യത്തിലായി. അക്കൗണ്ടുകള്‍ തുറക്കാനും അരലക്ഷം രൂപയ്ക്കു മുകളില്‍ ഇടപാടുകള്‍ക്കും ആധാര്‍ ആവശ്യമാണ്. നിലവിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ ഡിസംബര്‍ 31നകം ആധാറുമായി ബന്ധിപ്പിക്കണം. ഇല്ലെങ്കില്‍ അസാധുവാകും, ആര്‍ബിഐ വ്യക്തമാക്കി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.