ഒരു വര്‍ഷത്തില്‍ കൊല്ലപ്പെട്ടത് 383 പോലീസുകാര്‍

Saturday 21 October 2017 7:05 pm IST

ന്യൂദല്‍ഹി: രാജ്യത്തൊട്ടാകെ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ കൊല്ലപ്പെട്ടത് 383 പോലീസ് ഉദ്യോഗസ്ഥരെന്ന് രഹസ്യാന്വേഷണ വിഭാഗം തലവന്‍ രാജീവ് ജെയിന്‍. ഇവരില്‍ 56 പേര്‍ ബിഎസ്എഫുകാരാണ്. 42 പേര്‍ ജമ്മുകാശ്മീര്‍ പോലീസുകാരും. കൂടുതല്‍ പേരും പാക്കിസ്ഥാന്‍െയും ഭീകരരുടെയും ആക്രമണങ്ങളിലാണ് മരിച്ചത്. ഐബി മേധാവി രാജീവ് ജെയ്ന്‍ പറഞ്ഞു. 2016 സപ്തംബര്‍ മുതല്‍ 2017 ആഗസ്റ്റ് വരെ ജോലിക്കിടയിലാണ് ഇവരെല്ലാം കൊല്ലപ്പെട്ടത്. 76 പേര്‍ യുപി പോലീസുകാരാണ്. 49 പേര്‍ സിആര്‍പിഎഫുകാര്‍, 23 പേര്‍ ഛത്തീസ്ഗഡില്‍ നിന്നുള്ളവര്‍. പാക്ക് ഭീകരപ്രവര്‍ത്തനത്തിന്റെ ഇരകളാണ് കൂടുതല്‍. നക്‌സലുകുടെ ഇരകളാണ് രണ്ടാമത്. ദേശീയ പോലീസ് ദിനാചരണത്തിലാണ് ഐബി മേധാവി കണക്ക് അവതരിപ്പിച്ചത്. ചടങ്ങില്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് പങ്കെടുത്തു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.