ട്വിറ്ററില്‍ നാണംകെട്ട് രാഹുല്‍

Saturday 21 October 2017 9:25 pm IST

ന്യൂദല്‍ഹി: ട്വിറ്ററില്‍ തരംഗമാകാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ നടത്തിയ തട്ടിപ്പ് സോഷ്യല്‍ മീഡിയ കയ്യോടെ പിടികൂടി. രാഹുലിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്ത ഐഡികളില്‍ ഭൂരിഭാഗവും റഷ്യ, ഖസാക്കിസ്ഥാന്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവയാണെന്ന് വ്യക്തമായി. ഇവയെല്ലാം വ്യാജ ഐഡികളുമാണ്. രാഹുലിന്റെ എല്ലാ ട്വീറ്റുകളും റീ ട്വീറ്റ് ചെയ്യുന്ന തരത്തില്‍ തയ്യാറാക്കിയ അക്കൗണ്ടുകളാണിത്. ഏതാനും മാസത്തിനുള്ളില്‍ രാഹുലിന്റെ ട്വീറ്റര്‍ അക്കൗണ്ട് പിന്തുടരുന്നവരുടെ എണ്ണത്തില്‍ എട്ട് ലക്ഷം പേരുടെ വര്‍ദ്ധനവുണ്ടായതായി വാര്‍ത്ത വന്നിരുന്നു. രാഹുലിന്റെ ട്വിറ്റര്‍ കൈകാര്യം ചെയ്യുന്ന ടീമംഗങ്ങളും ചര്‍ച്ചകളില്‍ നിറഞ്ഞു. തട്ടിപ്പ് പുറത്തായതോടെ, ട്വീറ്റിന് ശേഷം സംഭവിക്കുന്ന കാര്യങ്ങള്‍ തങ്ങളുടെ നിയന്ത്രണത്തിലല്ലെന്ന വിശദീകരണവുമായി രാഹുലിന്റെ ട്വിറ്റര്‍ കൈകാര്യം ചെയ്യുന്ന രമ്യ രംഗത്തെത്തി. സംഭവം രാഹുലിന് വലിയ നാണക്കേടായിട്ടുണ്ട്. രാഹുലിനെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രംഗത്തെത്തി. ഇന്തോനേഷ്യയിലും ഖസാഖിസ്ഥാനിലും റഷ്യയിലുമാണോ രാഹുല്‍ മത്സരിക്കാന്‍ പോകുന്നതെന്ന് അവര്‍ ചോദിച്ചു. ഖസാക്കിസ്ഥാനില്‍ രാഹുല്‍ തരംഗമെന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ തരംഗമായി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.