ബാലശാസ്ത്ര കോണ്‍ഗ്രസ് ജില്ലാതല മത്സരം കാഞ്ഞങ്ങാട്

Saturday 21 October 2017 8:35 pm IST

കാസര്‍കോട്: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതിതി വകുപ്പിന്റെ സഹായത്തോടെ നടത്തുന്ന 25-ാമത് ബാലശാസ്ത്ര കോണ്‍ഗ്രസ് -ജില്ലാതല മത്സരം 28 ന് രാവിലെ 9 മണി മുതല്‍ കാഞ്ഞങ്ങാട് ഹൊസ്ദുര്‍ഗ് ഗവ.ഹൈസ്‌കൂളില്‍ നടക്കും. ഓണ്‍ലൈന്‍ വഴി മത്സരത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ ടീമുകള്‍ക്ക് പങ്കെടുക്കാം. ജൂനിയര്‍/സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരം. മത്സരത്തിനു വേണ്ടി തയ്യാറാക്കിയ പ്രൊജക്ടുകളുടെ കോപ്പി ഒരാഴ്ച മുന്‍പ് തന്നെ മത്സര കേന്ദ്രത്തിലെ ഹെഡ്മാസ്റ്റര്‍ക്ക് സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ടീമുകളുടെ സംസ്ഥാനതല മത്സരം നവംബര്‍ 16,17 തീയ്യതികളില്‍ തൃശൂരിലെ പീച്ചി വനഗവേഷണ കേന്ദ്രത്തില്‍ വച്ച് നടത്തും. സംസ്ഥാനതലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ടീമുകള്‍ക്ക് ഡല്‍ഹിയില്‍ വച്ച് നടക്കുന്ന ദേശീയ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ഫോണ്‍: 9446281854, 8848160933

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.