നവീകരണം കാത്ത് മുട്ടുകാട്-ഖജനാപ്പാറ റോഡ്

Saturday 21 October 2017 8:33 pm IST

അടിമാലി: വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന മുട്ടുകാട് റോഡ് നന്നാക്കുവാന്‍ നടപടിയില്ല. നവീകരണം നടക്കുന്നതിനാല്‍ മൂന്നാര്‍- ബോഡിമെട്ട് റൂട്ടിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചിരിക്കുക്കുകയാണ്. സമാന്തരപാതയായി ഉപയോഗിക്കുന്ന മുട്ടുകാട് റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പട്ട് നാട്ടുകാരും രംഗത്ത്. ബൈസണ്‍വാലി പഞ്ചായത്തിലെ മൂട്ടുകാട്-ഖജനാപ്പാറ റോഡ് തകര്‍ന്ന് കിടക്കുവാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ടാറിങ് പൂര്‍ണ്ണമായി തകര്‍ന്ന റോഡിലൂടെ കാല്‍നട പോലും കഴിയാത്ത സാഹചര്യമാണ് ്‌നിലവില്‍ ഉള്ളത്. കുത്തിറക്കവും കൊടും വളവും നിറഞ്ഞ റോഡ് തകര്‍ന്ന് കിടക്കുന്നതിനൊപ്പം ഇരുവശങ്ങളിലും കാടുകളും വളര്‍ന്ന് നില്‍ക്കുന്നത് അപകട ഭീഷണിയാണ്. ഈ റോഡിന്റെ അറ്റകുറ്റ പണികളെങ്കിലും ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. അല്ലാത്തപക്ഷം പ്രക്ഷോഭം സംഘടിപ്പിക്കാനാണ് നീക്കം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.