റിസര്‍ച്ച് ഫെല്ലോ കൂടിക്കാഴ്ച 28 ന്

Saturday 21 October 2017 8:35 pm IST

കാസര്‍കോട്: പടന്നക്കാട് കാര്‍ഷിക കോളേജില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. നിയമനത്തിനുള്ള കൂടിക്കാഴ്ച 28 ന് രാവിലെ 9.30 ന് പടന്നക്കാട് കാര്‍ഷിക കോളേജില്‍ നടക്കും. എംഎസ്‌സി അഗ്രിക്കള്‍ച്ചര്‍, അഗ്രിക്കള്‍ച്ചറല്‍ എന്‍ഡമോളജി, എംഎസ്‌സി ബോട്ടണി, എംഎസ്‌സി സുവോളജി ഇവയിലേതെങ്കിലും കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ പാസ്സായവര്‍ക്ക് കൂടിക്കാഴ്ചയ്ക്ക് ഹാജരാകാം. അപേക്ഷ, തിരിച്ചറിയല്‍ കാര്‍ഡ്, വയസ്സ്, ഇതുവരെയുളള എല്ലാ യോഗ്യതകളും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍മാര്‍ക്ക് ലിസ്റ്റുകള്‍, അധിക യോഗ്യതയുണ്ടെങ്കില്‍ അവ തെളിയിക്കുന്ന സര്‍ട്ടഫിക്കറ്റുകള്‍, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും ഫോട്ടോ എന്നിവ സഹിതം 28 ന് രാവിലെ 9.30 ന് പടന്നക്കാടുളള കാര്‍ഷികകോളേജില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. പടന്നക്കാട് കാര്‍ഷിക കോളേജില്‍ നടപ്പിലാക്കുന്ന കാലാവസ്ഥാവ്യതിയാനം മൂലം സസ്യങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങളും അവയുടെ പ്രതിരോധ മാര്‍ഗങ്ങളും സംബന്ധമായ കേരള സര്‍ക്കാറിന്റെ പ്ലാന്‍ പദ്ധതിയുടെ ഭാഗമായാണ് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നത്. ഫോണ്‍ 04672 282699. 9447285799 (ഡോ. ബി രമേഷ, അസോസിയേറ്റ് പ്രൊഫസര്‍).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.