തൊടുപുഴ: പുറപ്പുഴ തറവട്ടത്ത് ചെക്ക് ഡാമിലെ വെള്ളം തുറന്ന് വിടാന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും കൂട്ടരും ശ്രമം നടത്തിയതിനെത്തുടര്‍ന്ന് ഉടലെടുത്ത പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ പുറപ്പുഴ എല്‍.പി. സ്കൂളില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് അധികൃതര്‍ പങ്കെടുത്തില്ല. ബിജെപി, കോണ്‍ഗ്രസ്, സിപിഎം, സിപിഐ, ജനാധിപത്യ കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളുടെ പ്രാദേശിക നേതാക്കളും കരിങ്കുന്നം എസ്.ഐയും സ്ഥലത്തെത്തിയിരുന്നു. പഞ്ചായത്ത് അധികൃതരെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരിച്ചില്ല.
പഞ്ചായത്തില്‍ 22 സ്ഥലങ്ങളിലാണ് ചെറുതും വലുതുമായ ചെക്ക്ഡാമുകളുള്ളത്. രണ്ട് ചെക്ക്ഡാമില്‍ മാത്രമാണ് വെള്ളം തടഞ്ഞ് നിര്‍ത്തിയിരിക്കുന്നത്. ഈ ആഴ്ച തന്നെ ചെക്ക്ഡാമുകളില്‍ വെള്ളം തടഞ്ഞ് നിര്‍ത്താന്‍ ജനകീയ സമരസമിതി നടപടി സ്വീകരിക്കും.
ചെക്ക് ഡാമിലെ വെള്ളം തുറന്ന് വിടാനുള്ള നീക്കത്തിനെതിരെ ബുധനാഴ്ച സമരസമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: