മുഹമ്മ: കഞ്ഞിക്കുഴിയില്പുന്നപ്ര-വയലാര്‍ സമരത്തിന്റെ വാര്‍ഷിക വാരാചരണത്തിന് സിപിഐയും സിപിഎമ്മും മത്സരിച്ച് വിവിധ കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി. ഞായറാഴ്ച കഞ്ഞിക്കുഴി മുഹമ്മ റോഡരികിലും, ദേശിയ പാതയോരത്തും വിവിധ കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തുവാന്‍ സിപിഐ പ്രദേശിക നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. സിപിഐ കഞ്ഞിക്കുഴി വാരാചരണ കമ്മറ്റിയുടെ പേരില്‍ പോസ്റ്ററും പുറത്തിറങ്ങി. വെള്ളിയാഴ്ച മാരാരിക്കുളം രക്തസാക്ഷി മണ്ഡപത്തില്‍ പതാക ഉയര്‍ത്താനെത്തിയ ഇരു പാര്‍ട്ടിയുടെയും നേതാക്കള്‍ പ്രശ്നം ചര്‍ച്ച ചെയ്തു.
പ്രാദേശിക നേതൃത്വം അകന്ന് നില്ക്കുന്നതിനാല് ഇനി ചര്‍ച്ച വേണ്ടെന്നാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്. സിപിഐ എല്‍സി സെക്രട്ടറിയേയും കുടുംബാംഗങ്ങളെയും ആക്രമിച്ച കേസിലെ പ്രതികളായ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ നല്കി. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: