ബസ്സുകള്‍ കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരിക്ക്

Saturday 21 October 2017 9:15 pm IST

ഹരിപ്പാട്: കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റുകള്‍ പ രസ്പരം കൂട്ടിയിടിച്ച് 25ഓളം പേര്‍ക്ക് പരിക്ക്. ദേശീയപാതയില്‍ താമല്ലാക്കല്‍ ജങ്ഷന് സമീപം ഇന്നലെ രാവിലെ 8.45നായിരുന്നു അപകടം. അങ്കമാലിയില്‍ നിന്നും തിരുവനന്തപുരത്തേക്കും തിരുവന്തപുരത്തുനിന്നും മലപ്പുറത്തേക്കും പോയ ബസ്സുകളാണ് പരസ്പരം കൂട്ടിയിടിച്ചത്. ലോറിയെ ഓവര്‍ടേക്ക് ചെയ്യുമ്പോഴായിരുന്നു അപകടം. വടക്കുഭാഗത്തേക്ക് പോയ ബസ്സിന്റെ മുന്‍വശത്തെ ഗ്ലാസ്സുകള്‍ നിശ്ശേഷം തകര്‍ന്നു. ഇതിലെ കണ്ടക്ടര്‍ അങ്കമാലി സ്വദേശി നന്ദകുമാര്‍, ഡ്രൈവര്‍ ബിജു എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു. നിസ്സാരപരിക്കേറ്റവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.