ഹൈക്കോടതിയുടെ പരാമര്‍ശം സ്വാഗതാര്‍ഹം: എന്‍ഐഎ

Saturday 21 October 2017 10:03 pm IST

തിരുവനന്തപുരം: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ ഹൈക്കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശവും സര്‍ക്കാര്‍ കോടതിയില്‍ കൊടുത്ത ഉറപ്പും സ്വാഗതം ചെയ്യുന്നുവെന്ന് അഖിലേന്ത്യാ നാടാര്‍ അസോസിയേഷന്‍. ഭൂരിഭാഗം മതപരിവര്‍ത്തനങ്ങളും വിവാഹങ്ങളില്‍കൂടിയാണ് നടക്കുന്നത്. ഈ മതപരിവര്‍ത്തനങ്ങളെല്ലാം നടന്നിരിക്കുന്നതും ന്യൂനപക്ഷ സമുദായത്തിലേക്കാണ്. ഇത് അനേ്വഷിച്ചു ചെന്നാല്‍ ജാതി പറഞ്ഞുതന്നെയാണ് മതപരിവര്‍ത്തനം നടക്കുന്നതെന്ന് മനസ്സിലാവും. ഓരോ മതവിഭാഗത്തിന്റെയും തലപ്പത്തിരിക്കുന്നവര്‍ തന്നെയാണ് ഈ പ്രവര്‍ത്തികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നും മനസ്സിലാവും. സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ ഉറപ്പ് അതേപടി പാലിച്ചാല്‍ ഇതിന് പരിഹാരമാകുമെന്നും എഎന്‍എ സംസ്ഥാന ജനറല്‍ സെക്രട്ടറി നീറമണ്‍കര വാസുദേവന്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.