ഇരിട്ടി: ഇന്ദിരാജി മെമ്മോറിയല്‍ എഡ്യുക്കേഷണല്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാഗാന്ധി ശദാബ്ദിയോടനുബന്ധിച്ച് ഇരിട്ടി ഹാര്‍ട്ട് സ്കാന്‍ ഫൗണ്ടേഷന്, ഒമേഗ ഹോസ്പിറ്റല്‍ മംഗലാപുരം എന്നിവയുടെ സഹകരണത്തോടെ ഇന്ന് സൗജന്യ ഹൃദ്രോഗ നിര്‍ണ്ണയ ക്യാമ്പ് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 10 ഇരിട്ടി ഫാല്ക്കണ്പഌസ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ക്യാമ്പ് അഡ്വ.സണ്ണിജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. മുന്‍ എംഎല്‍എ പ്രൊ.എ.ഡി.മുസ്തഫ അദ്ധ്യക്ഷത വഹിക്കും. വിവിധ നേതാക്കള്‍ പ്രസംഗിക്കും. ഹൃദ്രോഗ വിദഗ്ദന് ഡോ.മുകുന്ദന്റെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായി വരുകയാണെങ്കില്‍ ഇസിജി എക്കോ കാര്‍ഡിയോഗ്രാം തുടങ്ങിയവ ടെസ്റ്റുകള്‍ സൗജന്യമായി ചെയ്തുകൊടുക്കുമെന്നു ഭാരവാഹികളായ വി. പുരുഷോത്തമന്, പി.കെ.ഖദീജ, ഷിബോ കൊച്ചുവേലില്, അഗസ്റ്റിന് തുടങ്ങിയവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: