മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടെ വാഹനങ്ങളുടെ വര്ധനനവുണ്ടാകുന്നതിനാല് ആര്‍ടി ഓഫീസ് മട്ടന്നൂരില്‍ സ്ഥാപിക്കണമെന്ന് നഗരസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ചെയര്‍പേഴ്സണ്‍ അനിത വേണുവാണ് പ്രമേയം അവതരിപ്പിച്ചത്. വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടൊപ്പം മട്ടന്നൂര്‍ നഗരവും പരിസരവും വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വളര്‍ന്നുവരികയാണ്. വിമാനത്താവളത്തിലേക്ക് യാത്രാസൗകര്യം സുഗമമാക്കുന്നതിന് വിവിധ പ്രദേശങ്ങളിലൂടെ ബൈപ്പാസ് റോഡുകള്‍ നിര്‍മ്മിക്കാന്‍ നഗരസഭ മാസ്റ്റര്‍ പ്ലാനിലുണ്ട്. ഇതെല്ലാം യാഥാര്‍ത്ഥ്യമായാല്‍ വാഹനപ്പെരുപ്പം ഉണ്ടാകുമെന്നും അതുകൊണ്ടുതന്നെ ആര്‍ടിഒ ഓഫീസ് മട്ടന്നൂരില്‍ തന്നെ സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: