കാണാതായ ഇന്ത്യക്കാരുടെ ബന്ധുക്കള്‍ക്ക് ഡിഎന്‍എ പരിശോധന

Sunday 22 October 2017 9:06 am IST

ന്യൂദല്‍ഹി: മൂന്നു വര്‍ഷം മുന്‍പ് ഇറാഖില്‍ നിന്നും കാണാതായ 39 ഇന്ത്യാക്കാരുടെ ബന്ധുക്കളുടെ ഡിഎന്‍എ പരിശോധന നടത്തി. പരിശോധനയുടെ കാരണം പറഞ്ഞിട്ടില്ല. ഞങ്ങളെല്ലാം പരിശോധനയ്ക്ക് വിധേയരായി. കാണാതായ മജീന്ദറുടെ സഹോദരി ഗുര്‍പിന്ദര്‍ പറഞ്ഞു. കാണാതായവരെക്കുറിച്ച് ഒരു തെളിവുമില്ലെന്ന് ഇറാഖി വിദേശകാര്യമന്ത്രി ഇബ്രാഹിം അല്‍ ഇഷൈക്കര്‍ അല്‍ ജാഫ്രി പറഞ്ഞിരുന്നു. ഇവര്‍ കൊല്ലപ്പെട്ടിരിക്കാം എന്ന് കരുതുന്നത് മഹാപാപമാണെന്ന് വിദേശകാര്യ മന്ത്രി സുഷമസ്വരാജും പറഞ്ഞിരുന്നു. കാണാതായവരെ കണ്ടെത്താന്‍ സഹായിക്കാന്‍ ഇന്ത്യ അടുത്തിടെ ഇറാഖിനോട് ആവശ്യപ്പെട്ടിരുന്നു. ജൂണ്‍ 2014ലാണ് ഐഎസ് 40 പേരെ തട്ടിക്കൊണ്ടു പോകുന്നത്. ഇതില്‍ ഒരാളായ ഹര്‍ജിത്ത് മാസി നാടകീയമായി രക്ഷപ്പെട്ട് തിരിച്ചെത്തിയിരുന്നു.ബാക്കി 39 പേരെയും ഐഎസ് വെടിവെച്ച് കൊന്നു എന്നാണ് ഇയാള്‍ സര്‍ക്കാരിനോട് പറഞ്ഞത്. എന്നാല്‍ ഇത് വിദേശ കാര്യ മന്ത്രാലയം വിശ്വാസത്തിലെടുത്തിട്ടില്ല.