ന്യൂദല്‍ഹി: ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നത് നിര്‍ബന്ധമാക്കി കൊണ്ടുള്ള ആര്‍ബിഐ ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. സ്വകാര്യത വിധിയുടെ ലംഘനമാണ് ആര്‍ബിഐയുടെ പുതിയ നിര്‍ദേശമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കല്യാണി മേനോന് സെന്‍ എന്നയാളാണ ്ഹര്‍ജി നല്‍കിയിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ നമ്പറുകളെ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീരുമാനത്തെയും ഇവര്‍ എതിര്‍ക്കുന്നുണ്ട്.
ബാങ്ക്അക്കൗണ്ടുകളെ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കേണ്ടത് നിര്ബന്ധമാണെണ് റിസര്‍വ്ബാങ്ക്ഓഫ്ഇന്ത്യ(ആര്‍ബിഐ) വ്യക്തമാക്കിയിരുന്നു. ഇത് അനിവാര്യമല്ലെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെത്തുടര്‍ന്നാണ് വിശദീകരണം.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം ആധാറും അക്കൗണ്ടുകളും തമ്മില്‍ ബന്ധിപ്പിക്കണം. ഈ നിയമം ജൂലൈയില്‍ പ്രാബല്യത്തിലായി. അക്കൗണ്ടുകള്‍ തുറക്കാനും അരലക്ഷം രൂപയ്ക്കു മുകളില്‍ ഇടപാടുകള്‍ക്കും ആധാര്‍ ആവശ്യമാണ്.
നിലവിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ ഡിസംബര്‍ 31നകം ആധാറുമായി ബന്ധിപ്പിക്കണം. ഇല്ലെങ്കില്‍ അസാധുവാകും, ആര്‍ബിഐ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: