സ്വകാര്യ സുരക്ഷാ ഏജന്‍സി ; ദിലീപിന് നോട്ടീസ്

Sunday 22 October 2017 10:20 am IST

കൊച്ചി: സ്വകാര്യ ഏജന്‍സി സുരക്ഷ ഒരുക്കിയ സംഭവത്തില്‍ നടന്‍ ദിലീപിന് പോലീസിന്റെ നോട്ടീസ്. സുരക്ഷാ ഏജന്‍സിയുടെ ലൈസന്‍സ് ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. ഒപ്പമുള്ളവരുടെ പേരും വിവരങ്ങളും നല്‍കണമെന്നും ആയുധങ്ങള്‍ ഉപയോഗിക്കുന്നുവെങ്കില്‍ അതിന്‍രെ രേഖകളും ഹാജരാക്കണമെന്ന് പോലീസ് അറിയിച്ചു. രേഖകളെല്ലാം തിങ്കളാഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്നാണു നിര്‍ദേശം. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ഫോഴ്‌സിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ദിലീപിന് സംരക്ഷണം നല്‍കുന്നത്. ജനമധ്യത്തില്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് ദിലീപ് സ്വകാര്യ ഏജന്‍സിയുടെ സഹായം തേടിയതെന്നാണ് വിവരം. മൂന്ന് ഉദ്യോഗസ്ഥരാണ് ദിലീപിന് സുരക്ഷ ഒരുക്കുന്നത്‌ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ഫോഴ്‌സിന് രാജ്യത്ത് 11 സംസ്ഥാനങ്ങളില്‍ ഏജന്‍സികളുണ്ട്. കേരളത്തില്‍ തൃശൂര്‍, പാലക്കാട്. കോഴിക്കോട് എന്നിവിടങ്ങളിലാണ് ഓഫീസുകളുളളത്. ബോളിവുഡ് നടന്മാര്‍ ഇത്തരത്തില്‍ സംരക്ഷണത്തിനായി സ്വകാര്യ പ്രൈവറ്റ് ഏജന്‍സികളെ ആശ്രയിക്കാറുണ്ടെങ്കിലും ആദ്യമായാണ് മലയാള സിനിമയിലെ ഒരു നടന്‍ സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സിയെ ആശ്രയിക്കുന്നത്.        

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.