തോമസ് ചാണ്ടി അധികാരത്തില്‍ തുടരുന്നത് നിയമസഭയോടുള്ള അനാദരവ്

Sunday 22 October 2017 11:37 am IST

തിരുവനന്തപുരം: കായല്‍ കൈയേറിയെന്ന് ജില്ലാ കളക്ടര്‍ കണ്ടെത്തിയ സാഹചര്യത്തില്‍ മന്ത്രി തോമസ് ചാണ്ടി അധികാരത്തില്‍ തുടരുന്നത് നിയമസഭയോടുള്ള അനാദരവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഒരു നിമിഷം വൈകാതെ തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാവണ്മെന്നും അദ്ദേഹം വ്യക്തമാക്കി. നിയമലംഘനവും അധികാര ദുര്‍വിനിയോഗവും നടത്തിയ മന്ത്രിയെ ഒരു നിമിഷം പോലും മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കരുത്. കളക്ടറെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാന്‍ ശ്രമിച്ചങ്കിലും സത്യം മൂടി വയ്ക്കാനായില്ല. തോമസ് ചാണ്ടി അധികാരത്തില്‍ തുടരുന്നത് ജനാധിപത്യ കേരളത്തിന് അപമാനമാണെന്നും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.