എമര്‍ജിംഗ്‌ കേരള: പ്രതിഷേധ മാര്‍ച്ച്‌ 12ന്‌

Monday 10 September 2012 11:08 pm IST

കൊച്ചി: എമര്‍ജിംഗ്‌ കേരളയില്‍ മുന്നോട്ടുവെക്കുന്ന ജനവിരുദ്ധവും പരിസ്ഥിതി വിരുദ്ധവുമായ പദ്ധതികള്‍ക്കെതിര 12ന്‌ എറണാകുളം നഗരത്തില്‍ നിന്നും കുണ്ടന്നൂരിലേക്ക്‌ മാര്‍ച്ച്‌ നടത്തും. വിവിധ സംഘടനകള്‍ ഒന്നുചേര്‍ന്ന ബഹുജന കൂട്ടായ്മയുടെ നേതൃത്വത്തിലാണ്‌ മാര്‍ച്ച്‌ നടത്തുന്നത്‌. രാവിലെ 11 ന്‌ ജോസ്‌ ജംഗ്ഷനില്‍ നിന്നും മാര്‍ച്ച്‌ ആരംഭിക്കും. പ്രമുഖ- സാമൂഹ്യ-രാഷ്ട്രീയ- സാംസ്ക്കാരിക നായകര്‍ മാര്‍ച്ചിന്‌ നേതൃത്വം നല്‍കും. കേരള ശാസ്ത്ര സാഹിത്യപരിഷത്‌, യുവജനവേദി, അതിവേഗ റെയില്‍വേ വിരുദ്ധ ജനകീയ സമിതി, ദേശീയ പാത വികസന വിരുദ്ധ സമിതി, പ്ലാച്ചിമട സമരസമിതി, ബിഒടി വിരുദ്ധ സമിതി, മുരിയാട്‌ സംരക്ഷണ സമിതി, പെരിയാര്‍ മിലിനീകരണ വിരുദ്ധ സമിതി, വേമ്പനാട്‌ കായല്‍ സംരക്ഷണ സമിതി, മെത്രാന്‍ കായല്‍ സംരക്ഷണ സമിതി, പ്ലാച്ചിമട ഐക്യദാര്‍ഢ്യ സമിതി, ശാസ്താംകോട്ട തടാക സംരക്ഷണ സമിതി തുടങ്ങിയ സംഘടനകളാണ്‌ ബഹുജന കൂട്ടായ്മയിലെ പങ്കാളികള്‍. മാര്‍ച്ചിന്‌ ജി.ഗോപിനാഥ്‌, പി.സി.ഉണ്ണിച്ചെക്കന്‍, സി.ആര്‍.നീലകണ്ഠന്‍, ചാള്‍സ്‌ ജോര്‍ജ്‌, ശിവപ്രസാദ്‌ ഇരവിമംഗലം, വിളയോടി വേണു, അഡ്വ.കെ.വി.ബിജു, വര്‍ഗീസ്‌ തൊടുപറമ്പില്‍, പി.എന്‍.ബാബു, ഹാഷിം ചേന്നംപള്ളി, ഏലൂര്‍ പുരുഷന്‍, പി.ജെ.മോന്‍സി, ദീപക്‌ ദയാനന്ദന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.