ഇന്ത്യക്ക് സായുധ ഡ്രോണുകള്‍ അമേരിക്ക നല്‍കുമെന്ന് സൂചന

Sunday 22 October 2017 4:43 pm IST

ന്യൂദല്‍ഹി: സായുധ ഡ്രോണുകള്‍ക്കു വേണ്ടിയുള്ള ഇന്ത്യയുടെ അഭ്യര്‍ഥന അമേരിക്കയുടെ പരിഗണനയിലുണ്ടെന്ന് സൂചന. പി ടി ഐയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. വ്യോമസേനയിലെ നവീകരണത്തിന്റെ ഭാഗമായി അമേരിക്കയില്‍നിന്ന് ഡ്രോണുകള്‍ വാങ്ങാന്‍ ഇന്ത്യ പദ്ധതിയിട്ടിരുന്നു. പ്രിഡേറ്റര്‍ സി അവഞ്ചെര്‍ വിഭാഗത്തില്‍ പെട്ട എയര്‍ക്രാഫ്റ്റുകള്‍ക്കു വേണ്ടി ഈ വര്‍ഷം ആദ്യമാണ് വ്യോമസേന അമേരിക്കയോട് അഭ്യര്‍ഥന നടത്തിയത്. 80 മുതല്‍ 100 എയര്‍ക്രാഫ്റ്റുകളാണ് വ്യോമസേനയ്ക്ക് ആവശ്യമായി വരികയെന്നാണ് കരുതുന്നത്. ജൂണില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നരേന്ദ്രമോദിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ 22 ആയുധശേഷിയില്ലാത്ത 22 ഗാര്‍ഡന്‍ ഡ്രോണുകള്‍ ഇന്ത്യക്ക് വില്‍ക്കാന്‍ തയ്യാറാണെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത അമേരിക്കന്‍ ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.