സുഭാഷിതം

Sunday 22 October 2017 8:32 pm IST

ശക്യോ വാരയിതും ജലേന ഹുതഭുക് ശൂര്‍പ്പേണ സൂര്യാതപോ നാഗേന്ദ്രോ നിശിതാംശുകേന സമദോ ദണ്ഡേന ഗോഗര്‍ദ്ദഭഃ വ്യാധിര്‍ഭേഷജസംഹിതൈശ്ച വിവിധൈര്‍മന്ത്രൈഃ പ്രയോഗൈര്‍വിഷം സര്‍വസ്യൗനഷധമസ്തി ശാസ്ത്രവിഹിതം മൂര്‍ഖസ്യനാസ്തൗഷധം

ഭര്‍തൃഹരി.

ഘോരമായ അഗ്നിയെ ജലം ഒഴിച്ചുകെടുത്താം. കത്തിക്കാളുന്ന സൂര്യന്റെ ചൂട് ഒരു ശൂര്‍പ്പം(മുറം) ചൂടിയാല്‍ ഒഴിവാക്കാം. മദിച്ചുവരുന്ന ആനയെ മൂര്‍ച്ചയേറിയ ആനത്തോട്ടികൊണ്ട് നിയന്ത്രിക്കാം. പശു, കഴുത എന്നിവയെ വടികൊണ്ടു നിയന്ത്രിക്കാം. വ്യാധി(അസുഖം)യെ പല മരുന്നുകള്‍കൊണ്ട് ഭേദമാക്കാം. മന്ത്രങ്ങളെക്കൊണ്ട് വിഷത്തെ ഒഴിവാക്കാം. ഇപ്രകാരം എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ട്. എന്നാല്‍ ദുഷ്ടന്മാരുടെ സ്വഭാവം മാറ്റാന്‍ ഒരൗഷധത്തിനും കഴിയില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.