വ്യാജ മദ്യവുമായി യുവാവ് പിടിയില്‍

Sunday 22 October 2017 8:38 pm IST

മറയൂര്‍: കോവിലൂരില്‍ മദ്യവില്‍പ്പന നടത്തിയയാള്‍ പിടിയില്‍. കോവില്ലൂര്‍ സ്വദേശിയായ ചുരളി രാജയെയാണ് പിടികൂടിയത്. വീട്ടില്‍ വച്ച് സ്പിരിറ്റില്‍ വെള്ളവും കളറും ചേര്‍ത്ത് വില്‍പ്പന നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മറയൂര്‍ എക്‌സൈസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. രാജയുടെ കൈയില്‍ നിന്നും 750 മില്ലി ലിറ്ററിന്റെ 19 കുപ്പികള്‍ പിടിച്ചെടുക്കുകയും ചെയ്തു. ബ്രാണ്ടി കുപ്പികളില്‍ നിറച്ചാണ് വില്‍പ്പന നടത്തി വന്നത്. പ്രതിയെ ചോദ്യം ചെയ്തതില്‍ തമിഴ്‌നാട്ടില്‍ നിന്നുമാണ് സ്പിരിറ്റ് ലഭിച്ചതെന്ന് പറഞ്ഞു. ഒരു കുപ്പിക്ക് 350 രൂപയും ഒരു ഗ്ലാസിന് 100 രൂപയും വില വാങ്ങിയാണ് മദ്യം വിറ്റുകൊണ്ടിരുന്നത്. സബ് ഇന്‍സ്‌പെക്ടര്‍, പി.പി.ഉണ്ണിക്കൃഷ്ണന്‍, ഉദ്യോഗസ്ഥരായ ബിനിമോന്‍, ബിന്ദു, ശാന്തി തോമസ് എന്നിവര്‍ ചേര്‍ന്നാണ് കേസ് പിടികൂടിയത്. പ്രതിയെ ഇന്ന് ദേവികുളം കോടതിയില്‍ ഹാജരാക്കും. വരും ദിവസങ്ങളിലും റെയ്ഡ് തുടരും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.