മാഡ്രിഡ്: ബാഴ്സലോണ ലാലിഗയില്‍ കുതിപ്പു തുടരുന്നു. മലാഗയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച അവര്‍ പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
ജെറാര്‍ഡ് ഡ്യൂലോഫിയുടെ വിവാദ ഗോളില്‍ മുന്നിലെത്തിയ ബാഴ്സലോണ, ക്യാപ്റ്റന്‍ ആന്ദ്രെ ഇനീസ്റ്റയിലൂടെ രണ്ടാം ഗോളും കുറിച്ചു.
ഈ വിജയത്തോടെ ബാഴ്സയ്ക്ക് രണ്ടാം സ്ഥാനത്തുളള വലന്സിയയെക്കാള് നാലു പോയിന്റു കൂടുതലായി. വലന്‍സിയ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് സെവിയ്യയെ പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: