ആള്‍മാറാട്ടം നടത്തിയ ആളെ റിമാന്റ് ചെയ്തു

Sunday 22 October 2017 10:24 pm IST

പടിഞ്ഞാറതറ: ആള്‍മാറാട്ടം നടത്തി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കുറിച്ചും മറ്റും തെറ്റിധരിപ്പിക്കുന്ന രീതിയില്‍ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച് പരാതി പറഞ്ഞ സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തരിയോട് എട്ടാംമൈല്‍ കാരനിരപ്പേല്‍ ഷിജു (37)വിനെയാണ് പടിഞ്ഞാറത്തറ പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി മോഷണക്കേസുകളിലെ പ്രതിയായിരുന്ന ഇയാളെ ആര്‍.ഡി.ഒ കോടതി നല്ലനടപ്പിന് ശിക്ഷിച്ചിരുന്നു.മോഷണക്കേസിനെ തുടര്‍ന്ന് ജയില്‍ ശിക്ഷ കഴിഞ്ഞ് രണ്ടുമാസം മുമ്പ് പുറത്തിറങ്ങിയ വ്യക്തിയാണ് ഇയാള്‍. പടിഞ്ഞാറത്തറ സ്‌റ്റേഷനിലും, മാനന്തവാടി സ്‌റ്റേഷനിലും ഫോണില്‍ വിളിച്ച് പോലീസ് ഉദ്യോഗസ്ഥനെതിരെ വ്യാജപരാതികള്‍ നല്‍കിയതിന് ഇയ്യാള്‍ക്കെതിരെ കേസുണ്ട്. ആള്‍മാറാട്ടം നടത്തിയതിനും സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചതിനെതിരെയുമാണ് കേസ്. എസ്.ഐ. വിജിത്ത്, എ.എസ്.ഐ അബൂബക്കര്‍ , സി.പി.ഒ മാരായ അനീഷ്, ബേബി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.