സൗജന്യ ഗ്യാസ് കണക്ഷന്‍ വിതരണം ചെയ്തു

Sunday 22 October 2017 10:47 pm IST

നെടുംകുന്നം: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന സൗജന്യ ഗ്യാസ് കണക്ഷന്‍ പദ്ധതിയായ ഉജ്ജ്വല്‍ യോജന പദ്ധതിയുടെ നെടുംകുന്നും പഞ്ചായത്ത്്്്്് തല ഉദ്ഘാടനം ബിജെപി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് വി.എന്‍.മനോജ് നിര്‍വ്വഹിച്ചു.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സന്തോഷ് കൈടാച്ചിറ അദ്ധ്യക്ഷനായി.ജില്ലാ കമ്മിറ്റി അംഗം കെ.കെ.അനില്‍,ബിജെപി നേതാക്കളായ മിഥുന്‍.എസ്.നായര്‍,കെ.എസ്.ശശികുമാര്‍,കെ.സി.മോഹന്‍ദാസ്,ഉജ്ജ്വല്‍ പദ്ധതി പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ വി.എം.ആനന്ദ്,മനോജ് ഇന്ദ്രനീലം,ജീവന്‍ കറുകയില്‍,സുരേഷ് ശാന്താലയം,ശശിധരന്‍ നായര്‍,എന്നിവര്‍ പ്രസംഗിച്ചു.ആദ്യഘട്ടത്തില്‍ 100 കുടുംബങ്ങള്‍ക്ക് കണക്ഷന്‍ ലഭിച്ചു.