കരിപ്പാല്‍ തറവാട് ധര്‍മ്മദൈവസ്ഥാനം ഉത്സവം

Sunday 22 October 2017 11:14 pm IST

തളിപ്പറമ്പ്: കരിപ്പാല്‍ തറവാട് ധര്‍മ്മദൈവസ്ഥാന പ്രതിഷ്ഠാകര്‍മ്മം, കളിയാട്ട മഹോത്സവം നവംബര്‍ 24 മുതല്‍ 27 വരെ വിപുലമായ പരിപാടികളോടെ നടക്കും. 200 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവിടെ കളിയാട്ടം നടക്കുന്നത്. 26 നാണ് പ്രതിഷ്ഠാകര്‍മ്മം. ക്ഷേത്രം തന്ത്രി നെല്‌ലിയോട്ട് മന വിഷ്ണു നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക. നാഗദൈവസ്ഥാനത്തിന്റെയും സോമേശ്വരി ക്ഷേത്രത്തിന്റെയും ആരൂഡസ്ഥാനമായ ധര്‍മ്മദൈവസ്ഥാനത്ത് തായ്പ്പരദേവതയുടെയും വിഷ്ണുമൂര്‍ത്തി ദൈവത്തിന്റെയും തെയ്യക്കോലങ്ങള്‍ 27 ന് കെട്ടിയാടും. 24 ന് വൈകുന്നേരം കലവറ നിറക്കല്‍ ഘോഷയാത്ര, തുടര്‍ന്ന് സാംസ്‌കാരിക സമ്മേളനം, മതസൗഹാര്‍ദ്ദ സമ്മേളനം, കലാപരിപാടികള്‍ എന്നിവ നടക്കും. പരിപാടിയുടെ വിജയത്തിനായി 251 അംഗ സംഘാടകസമിതി രൂപീകരിച്ചു. ശിവദാസന്‍ കരിപ്പാല്‍ അധ്യക്ഷത വഹിച്ചു. ഷാജി തലവില്‍, കെ.പി.ശ്രീധരന്‍, കെ.പി.രാഘവന്‍, കെ.കെ.നാരായണന്‍, കെ.രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.