ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

Sunday 22 October 2017 11:14 pm IST

കണ്ണൂര്‍: നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്‌സിന്റെ പതിനൊന്നാമത് ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നദീര്‍ കാര്‍ക്കോടന്‍ അധ്യക്ഷത വഹിച്ചു. ഫസല്‍ ചാലാട്, വി.കെ.ബിനോയ്, വി.സി.ബി.ദീപ, പ്രദീപന്‍ തൈക്കണ്ടി, പി.ജി.ശ്രീജിത്ത്, വി.ടി.അഭിജിത്ത്, സലീം ബായക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. സഫീര്‍ പാനൂര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. മത്സരത്തില്‍ നൂറിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. നഴ്‌സറി വിഭാഗത്തില്‍ ഷെല്ല ഒന്നാം സ്ഥാനവും ജഹാമെഹാക് രണ്ടാം സ്ഥാനവും ഫയ ഫാത്തിമ മൂന്നാം സ്ഥാനവും നേടി. എല്‍പി വിഭാഗത്തില്‍ പുതിയതെരു രാമഗുരു യുപി സ്‌കൂളിലെ സി.അഭിനവ്, ഭാരതീയ വിദ്യാനികേതനിലെ ഹന്‍സ ഫാത്തിമ, കല്യാശ്ശേരി ദാറുല്‍ ഇമാന്‍ മുസ്ലീം എല്‍പി സ്‌കൂളിലെ മുഹമ്മദ് റാഫില്‍ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട് മൂന്ന് സ്ഥാനം നേടി. യുപി വിഭാഗത്തില്‍ പുതിയതെരു രാമഗുരു യുപി സ്‌കൂളിലെ സി.അഭയദേവ്, ചെമ്പാട് വെസ്റ്റ് യുപിയിലെ കെ.അശ്വതി, കണ്ണൂര്‍ ഉര്‍സുലിന്‍ സീനിയര്‍ സെക്കന്ററി സ്‌കൂളിലെ ശ്രീനന്ദിക ശ്രീജിത്ത് എന്നവരും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ചിന്മയ വിദ്യാലയത്തിലെ പി.അവന്തിക, ശ്രീപുരം സ്‌കൂളിലെ പി.വിഷ്ണു, കടമ്പൂര്‍ എച്ച്എസ്എസിലെ ഒ.കെ.ആദിഷ് ഉല്ലാസ് എന്നിവരും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.